പൾസർ സുനി ലക്ഷ്യയിലെത്തിയതിന്​ തെളിവ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യയുടെ വസ്​ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയതിന്​ തെളിവ്​. കോടതിയിൽ കീഴങ്ങുന്നതി​​​​െൻറ തലേ ദിവസമാണ്​ പൾസർ സുനി ലക്ഷ്യയി​െലത്തിയത്​.  സ്ഥാപനത്തിലെ ജീവനക്കാരൻ പൊലീസിന് ഇതുസംബന്ധിച്ച​ മൊഴി നൽകിയെന്നാണ്​ റിപ്പോർട്ട്​. 

ക്വ​േട്ടഷൻ തുക ആവശ്യപ്പെട്ടാണ്​ സുനി ‘ലക്ഷ്യ’യിലെത്തിയതെന്നാണ്​ വിവരം. ഇൗ സമയത്ത്​ സുനി ഒളിവിലായിരുന്നു. കേസുമായി കാവ്യയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ സൂചന.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള മാഡം കാവ്യാമാധവനാണെന്ന്​ പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ സംബന്ധിച്ചും ​പൊലീസ്​ അന്വേഷിക്കുന്നുണ്ടെന്നാണ്​ വാർത്തകൾ.

Tags:    
News Summary - New Evidence in actress attack case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.