സംവിധയകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന സീരിയൽ നടി നിഷ സാരംഗിെൻറ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ ‘ഉപ്പും മുളകും’ സീരിയലിെൻറ സംവിധായകനെ മാറ്റിയേക്കും. ചലച്ചിത്ര നടിയും മാധ്യമപ്രവർത്തകയുമായ മാല പാർവ്വതി ഇക്കാര്യം തെൻറ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നടിക്ക് അനുകൂലമായ തീരുമാനമെടുത്ത ചാനലിനേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും മാല പാർവ്വതി ഫേസ്ബുക്കിലിട്ടിട്ടുണ്ട്.
സീരിയലിൽ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിയും നിഷക്ക് പിന്തുണയുമായി രംഗത്തെത്തി. സീരിയൽ നടിയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമ സ്ഥാപനത്തിൽ സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ഉറപ്പു നൽകിയിരുന്നു.
തന്നെ ശല്ല്യം ചെയ്യുന്ന സംവിധായകൻ തുടരുന്ന കാലത്തോളം അദ്ദേഹത്തിെൻറ സീരിയലിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.