തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ നിവിൻ പോളി 25 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയാണ് നിവൻ പോളി തുക കൈമാറിയത്. ദുരന്ത സമയത്ത് എല്ലാവരും ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ട് വന്നിരുന്നു. സംസ്ഥാനത്തിെൻറ പുനർനിർമാണത്തിലും ഇൗ ഒത്തൊരുമ ആവശ്യമാണെന്നും നിവിൻ പോളി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് യുവതാരങ്ങൾ സംഭാവന ചെയ്യുന്നില്ലെന്ന ആരോപണത്തിനും നിവിൻ പോളി മറുപടി പറഞ്ഞു. എല്ലാ താരങ്ങളും കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്. അതൊക്കെ പുറത്ത് പറയണമെന്നില്ലല്ലോ എന്നായിരുന്നു ആരോപണത്തിനുള്ള മറുപടി.
ദുരന്തത്തിെൻറ ആദ്യഘട്ടം മുതൽ ഉറക്കമിളച്ച് സഹായത്തിനിറങ്ങിയ ഒരുപാട് സിനിമാ പ്രവർത്തകരുണ്ട്. പലരും അതൊന്നും പറയുന്നില്ലെന്നേ ഉള്ളു. ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.