കൊച്ചി: സഹോദരെൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നിവിൻ പോളി. ഹൃദയം തകരുന്ന കാഴ്ചയാണിത്. എതൊരു പൗരനെയും പോലെ സഹോദരെൻറ മരണത്തിെൻറ കാരണമറിയാൻ ശ്രീജിത്തിന് അവകാശമുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും ഒപ്പം താനുമുണ്ടാകുമെന്നും നിവിൻ ഫേസ്ബുക്കിൽ കുറിച്ചു.
2014ലാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിെൻറ സഹോദരൻ ശ്രീജിവ് മരിച്ചത്. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 761 ദിവസങ്ങളായി നിരാഹാര സമരത്തിലാണ്. അതേ സമയം, ശ്രീജിവിെൻറ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.െഎ സർക്കാറിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.