ദി ഗ്രേറ്റ് ഫാദർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലിൽ വില്ലനായി ഉണ്ണി മുകുന്ദൻ. മാർകോ ജൂനിയർ എന്നാണ് ഉണ്ണി മുകുന്ദെൻറ കഥാപാത്രത്തിെൻറ പേര്. ചുരുട്ടുവലിച്ച് നടന്നുവരുന്ന മാർകോ ജൂനിയറിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.
ചിത്രത്തില്‍ നിവിന്‍റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആേൻറാ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഗോപി സുന്ദറാണ് സംഗീതം. മഹേഷ് നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്തിരിക്കുന്നു. കലാ സംവിധാനം സന്തോഷ് രാമനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.