നായ പിറകെ വന്നാൽ ഏത് സൂപ്പർ സ്റ്റാറും ഒാടുമെന്ന് സത്യൻ അന്തിക്കാട്; പ്രകാശന്‍റെ പുതിയ ലുക്ക്

ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശന്‍റെ പുതിയ പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. കുരച്ചുചാടി ഒരു കൂറ്റൻ നായ പിറകെ വന്നാൽ ഏത് സൂപ്പർ സ്റ്റാറും ജീവനുംകൊണ്ട് ഒടുമെന്ന അടിക്കുറിപ്പോടെയാണ് സത്യൻ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചത്. നായയെ കണ്ട് ഫഹദ് ഒാടുന്നതാണ് പോസ്റ്ററിലുള്ളത്.

ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നിഖില വിമലാണ് നായിക. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് നിർമാണം.

കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായർ, മഞ്ജുള (മറിമായം), മഞ്ജുഷ, ജയശങ്കർ, മുൻഷി ദിലീപ് എന്നിവർ പ്രധാന താരങ്ങളാണ്. ഷാൻ റഹ്‌മാന്റെതാണ് സംഗീതം. എസ്. കുമാർ ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

പഠിച്ച പണി ചെയ്യാതെ, എല്ലാറ്റിനെയും കുറ്റംപറഞ്ഞ്‌ നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്‌ നായകനാണ് ഫഹദ് അവതരിപ്പിക്കുന്ന പ്രകാശൻ.

Full View
Tags:    
News Summary - Njan Prakashan New Look Out by Sathyan Anthikkad-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.