സത്യൻ അന്തിക്കാടും ശ്രീനിവാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് ഇതിലും വലിയ പ്രമോഷൻ വേറെ വേണ്ട. ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ച കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും, ദാസനും വിജയനും, ശ്യാമളയും, മുരളിയും സത്യൻ-ശ്രീനി കൂട്ടുെകട്ടിനായി നമ്മെ ആഗ്രഹിപ്പിക്കുന്നതാണ്.
സത്യൻ അന്തിക്കാട് ശ്രീനിവാസെൻറ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ ഞാൻ പ്രകാശെൻറ ടീസർ പുറത്തുവിട്ടു. മുൻ ചിത്രം പോലെ തന്നെ വളരെ സാധാരണക്കാരനായാണ് മലയാളികളുടെ പ്രിയ യുവതാരം ഞാൻ പ്രകാശനിലും കാണപ്പെടുക. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നു എന്നതും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്.
മെഗാ ഹിറ്റായ ദുൽഖർ സൽമാൻ ചിത്രം ജോേമാെൻറ സുവിശേഷങ്ങൾക്ക് ശേഷം ഫുൾമൂൺ സിനിമാസിെൻറ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. എസ്.കുമാർ ആണ് ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.