ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ആക്സിഡൻറൽ പ്രൈം മിനി സ്റ്റർ എന്ന സിനിമ നിരോധിക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ. സിനിമക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കില് ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ പറഞ്ഞു. അനാവശ്യമായ പ്രസിദ്ധി സിനിമക്ക് ഉണ്ടാക്കിയെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ സിനിമക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ മധ്യപ്രദേശ് സർക്കാർ നിരോധിക്കുമെന്ന് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാലയും വ്യക്തമാക്കി. നേരത്തെ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് ചില കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.