ചെന്നൈ: തമിഴ്നാട് സർക്കാറ മദ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് കമൽഹാസൻ. ടാസ്മാക് ഷോപ്പിലുടെ മദ്യം വിൽക്കുന്നതിന് പകരം ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സർക്കാർ പ്രാധാന്യം നൽകണമെന്നും കമൽഹാസൻ പറഞ്ഞു. ചെന്നൈ മാട്രാം ഫൗണ്ടേഷൻ നടത്തിയ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് കമൽഹാസൻ ഇക്കാര്യങ്ങൾ അപറഞ്ഞത്.
നാളെ നമ്മുടേത് എന്ന മുദ്രവാക്യമുയർത്തി തമിഴ്നാട്ടിൽ രാഷ്ട്രീയയാത്ര നടത്താനിരിക്കെയാണ് കമൽഹാസൻ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുക എന്നതാണ് യാത്രയിലുടെ കമൽ ലക്ഷ്യമിടുന്നത്. പുതിയ പാർട്ടി സംബന്ധിച്ച് കമലിെൻറ പ്രഖ്യാപനം ഫെബ്രുവരി 21ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രജനീകാന്തിന് പിന്നാലെ കമൽഹാസനും തമിഴ്നാട്ടിൽ രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിന് മുന്നോടിയായാണ് തമിഴ്നാട്ടിലെ യുവാക്കളുമായും വിദ്യാർഥികളുമായി സംവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.