കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലുണ്ടായ പുതിയ െവളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെ ചെയ്യുമെന്ന് പൊലീസ്. തെന്ന ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമമുണ്ടായെന്ന ദിലീപിെൻറ പരാതിയിൽ സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിെൻറ മാനേജർ അപ്പുണ്ണി എന്നിവരിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിെൻറ ശ്രമം.
സംഭവത്തിൽ ദിലീപിെൻറ പേര് പുറത്തുപറയാതിരിക്കാൻ ഒന്നരക്കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് വിഷ്ണു എന്നൊരാൾ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ച് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചതായി കാണിച്ച് ഏപ്രിൽ 20ന് ദിലീപ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടൊപ്പം പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്തും പുറത്തായി. ഇൗ സാഹചര്യത്തിലാണ് പൊലീസ് നടപടി ഉൗർജിതമാക്കിയത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് പ്രധാനമായും അന്വേഷണമെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. ഇതോടൊപ്പം ബ്ലാക്മെയിൽ സംബന്ധിച്ച ദിലീപിെൻറ പരാതിയും പൾസർ സുനിയുടേതായി പറയുന്ന കത്തിലെ ആരോപണങ്ങളും അന്വേഷിക്കും. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒറ്റ അന്വേഷണമാണ് നടത്തുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദിലീപ്, നാദിർഷാ, അപ്പുണ്ണി എന്നിവരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തേനിയിലുള്ള ദിലീപ് ആലുവയിൽ എത്തിയാലുടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. ദിലീപിെൻറ ഡ്രൈവറെയും ചോദ്യം ചെയ്തേക്കും. അതേസമയം, കത്ത് തയാറാക്കിയത് പൾസർ സുനിയുടെ സഹ തടവുകാരനായ നിയമവിദ്യാർഥിയാണെന്ന വിവരവും പുറത്തുവന്നു. തെറ്റില്ലാതെ എഴുതാനാണത്രെ സുനി ഇയാളുടെ സഹായം തേടിയത്. മരട് കോടതിയിൽ ഹാജരാക്കിയപ്പോൾ മറ്റൊരു കേസിൽ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ ഇടപ്പള്ളി സ്വദേശി വിഷ്ണുവിന് കത്ത് ഇയാൾതന്നെ കൈമാറുകയായിരുന്നു. തുടർന്ന് വിഷ്ണു കത്ത് അപ്പുണ്ണിക്ക് എത്തിച്ചു. കത്തിലെയും പൊലീസ് പീഡിപ്പിച്ചെന്ന് കാണിച്ച് സുനി നേരത്തേ അങ്കമാലി കോടതിയിൽ എഴുതി നൽകിയ പരാതിയിലെയും കൈയക്ഷരം വ്യത്യസ്തമായത് കത്തെഴുതിയത് സുനിയല്ലെന്ന സംശയം ഉയർത്തിയിരുന്നു.
തമിഴ്നാട് നെറ്റ്വർക്കിലുള്ള േഡാകോമ സിം ഉപയോഗിച്ച് സുനി ജയിലിൽനിന്ന് സിനിമാരംഗത്തെ ചില പ്രമുഖരെ വിളിച്ചിരുന്നതായി സഹതടവുകാർ പറയുന്നു. സിനിമക്കാരുമായുള്ള അടുപ്പം വ്യക്തമാക്കുന്ന പല രഹസ്യങ്ങളും ഒപ്പമുള്ളവരോട് പങ്കുവെച്ച സുനി, അവർക്കാർക്കും തന്നെ കൈവിടാൻ കഴിയില്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.