പുലിമുരുകനിലെ തീം സോങ് കോപ്പിയടിച്ചിട്ടില്ല -ഗോപീ സുന്ദർ

പുലിമുരുകൻ റിലീസായതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിലെ തീം സങ് പുറത്തിറങ്ങിയതോടെ ചർച്ച വഴിമാറി. തീം സോങ് കോപ്പിയടിയാണെന്ന ആരോപണവുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ ഇത് നിഷേധിച്ച് സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്നെ രംഗത്തെത്തി. ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും കോപ്പിയടിച്ചതാണെങ്കിൽ അത് പറയാൻ തനിക്ക് മടയില്ലെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു.

ആരോപിക്കുന്ന ഗാനത്തിന്‍റെ രാഗമായിരിക്കാം തീം സോങ്ങിനുള്ളതെന്നും എന്നാൽ കോപ്പിയടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പാട്ടുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതിനാൽ അക്കാര്യത്തിൽ ആരും പ്രശ്നമുണ്ടാക്കേണ്ടതില്ല. നന്നാവുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. ആളുകൾ എന്തെങ്കിലുമൊക്കെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

Full View
Tags:    
News Summary - not copied pulimurugan theme song gopi sundar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.