??????

മലയാള സിനിമയെ നയിക്കുന്നത്​ കോക്കസുകൾ -ഷെഫ്​ നൗഷാദ്​

മനാമ:  മലയാള സിനിമ ഒാരോ  കോക്കസുകളുടെ കൈയിലായതായി നിരവധി മലയാള സിനിമകളുടെ നിർമാതാവും പ്രമുഖ ​െഷഫുമായ നൗഷാദ്​. ബഹ്​റൈനിൽ എത്തിയ അദ്ദേഹം ഗൾഫ്​ മാധ്യമത്തോട്​ സംസാരിക്കുകയായിരുന്നു. ഇത്തരം കോക്കസുകളിൽ കേന്ദ്രീകരിക്കുന്നത്​ സിനിമക്ക്​ ഗുണം ചെയ്യുന്നില്ല. പൃഥിരാജും നിവിൻപോളിയും ഉൾപ്പെടെയുള്ളവർ കോക്കസുകളിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാറ്ററിംങ്​ ബിസിനസുള്ള താൻ അവിചാരിതമായാണ്​ നിർമാതാവ്​ ആയത്​. 

ത​​​​െൻറ അയൽക്കാരനായ ബ്ലസി ആദ്യമായി ചെയ്യാൻ ഒരുങ്ങിയ പ്രൊജക്​ടുമായി നിർമാതാക്ക​െള അന്വേഷിച്ച്​ നടന്നപ്പോൾ  പലരും അതിന്​ തയ്യാറായില്ല. അങ്ങനെയാണ്​ സേവി മനോമാത്യുവിനൊപ്പം ‘കാഴ്​ച്ച’  എന്ന മമ്മൂട്ടി ചിത്രം ചെയ്​തത്​. ആദ്യചിത്രം വൻ വിജയമായതോടെ  പ്രമുഖർ പിന്നാലെയെത്തി. അങ്ങനെയാണ്​  നിരവധി ഹിറ്റ്​ സിനിമകൾ ചെയ്തും.  എന്നാൽ സ്​പയിനിൽ ഷൂട്ട്​ ചെയ്​ത ‘സ്​പാനിഷ്​ മസാല’ എന്ന ചിത്രം ചെയ്​
പ്പോൾ ​ആറുകോടിയോളം നഷ്​ടമായി. സ്​പയിനിലെ പ്രൊഡക്ഷൻ യൂണിറ്റി​​​​െൻറ നിസഹകരണത്താൽ സംഭവിച്ചതായിരുന്നു അത്​. 
നഷ്​ടം സംഭവിച്ചിട്ടും പിന്തിരിയാതെ വീണ്ടും സിനിമ ചെയ്യാൻ തയ്യാറായപ്പോൾ ദുരനുഭവങ്ങൾ ഉണ്ടായി. പുതിയൊരു ​പ്രൊജക്​ടിനെ കുറിച്ച്​ പറയാൻ ഒരു പ്രമുഖ യുവതാരത്തി​​​​െൻറ ഫോണിൽ പത്ത്​ തവണ വിളിച്ചിട്ടും എടുത്തില്ല.  ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ. പലതവണ ഇത്തരം അവസ്ഥകൾ ഉണ്ടായപ്പോൾ സിനിമാനിർമ്മാണം നിർത്തി. 

സംവിധായകരിൽ പലരും തങ്ങളുടെ പടത്തി​​​​െൻറ നിർമ്മാണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നത്​ ട്രെൻഡായിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഇതും വിവിധ ചൂഷണങ്ങൾക്ക്​ കാരണമായിട്ടുണ്ട്​. കുവൈത്തിലും ബഹ്​റൈനിലും ഇപ്പോൾ ത​​​​െൻറ നേതൃത്വത്തിലുള്ള ​ ഹോട്ടലുകൾ പ്രവർത്തിക്കുന്നതായ​ും കാറ്ററിംങ്​ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംതൃപ്​തി ഏറെയുണ്ടെന്നും ഷെഫ്​ നൗഷാദ്​ പറഞ്ഞു. 

Tags:    
News Summary - noushad-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.