ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രം ഈടയെ പ്രകീർത്തിച്ച സാഹിത്യകാരൻ എൻ.എസ്. മാധവൻ. കണ്ണൂരിലെ റോമിയോയും ജൂലിയറ്റുമാണ് ഈടയിലെ കഥാപാത്രങ്ങളെന്ന് എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. എല്ലാവരും തിരസ്കരിക്കുന്ന വിഷയമാണ് ഈട കൈകാര്യം ചെയ്യുന്നത്. 2018ൽ സിനിമ കാണുന്നതിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും എൻ.എസ് മാധവൻ ട്വീറ്റിൽ വ്യക്തമാക്കുന്നു.
Romeo & Juliet in Kannur. He is from KJP family and she from KPM(wink, wink!). And as the Bard said, it is ‘plague on both houses.’ #EEDA is a daring movie on an issue about we’re in denial. Star-crossed lovers, Shane Nigam &Nimisha lingering. Great start for 2018 movie-watching.
— N.S. Madhavan (@NSMlive) January 5, 2018
രാജീവ് രവി നേതൃത്വം നൽകുന്ന കളക്ടീവ് ഫേയ്സാണ് ഈട നിർമിക്കുന്നത്. നവാഗതനായ അജിത്ത് കുമാറാണ് സംവിധാനം. ഷെയ്ൻ നിഗം, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറുകൾ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.