മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍റെ ടീസർ പുറത്തിറങ്ങി. കാശിയിലെ ലൊക്കേഷനിൽ നിന്നും ഒടിയനെ കുറിച്ചും തന്‍റെ കഥാപാത്രമായ മാണിക്യനെ കുറിച്ചും മോഹൻലാൽ തന്നെ വിവരിക്കുന്ന ടീസറാണ് പുറത്തു വന്നത്.
ഒടിയന്‍ മാണിക്യന്‍റെ കഥ പറയാന്‍വേണ്ടിയാണ് ഞങ്ങള്‍ കാശിയില്‍ എത്തിയത്. ഒടിയന്‍ മാണിക്യന്‍റെ കഥ നടക്കുന്നത് കാശിയിലല്ല. അത് നാട്ടിലാണ്. തേങ്കുറിശ്ശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുന്നത്. പക്ഷേ ഇപ്പോള്‍ മാണിക്യന് തേങ്കുറിശ്ശിയിലേക്ക് പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശ്ശിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചുപോവുകയാണ്. നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യനെന്നും മോഹൻലാൽ ടീസറിൽ പറയുന്നു.
ആശിര്‍വാദ് സിനിമാസിെൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിെൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്.പ്രതിനായക കഥാപാത്രമായി വരുന്നത് തെന്നിന്ത്യൻ സിനിമയിലെ നടൻ പ്രകാശ് രാജ് ആണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.