കോഴിക്കോട്: ഹർത്താലിനെ മറികടന്ന് മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ വെള്ളിയാഴ്ച മുഴുവൻ ഷോയും പ്രദർശിപ്പിക്കു മെന്ന് ഫാൻസ് അസോസിയേഷൻകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വെറുതെയായി. ബി.ജെ.പി ജില്ല േനതാക്കൾ കണ്ണുരുട്ടിയപ്പോൾ തിയറ്റർ ഉടമകൾ ഹർത്താൽ തീരുംവരെ ഷോ നടത്തിയില്ല. അതേസമയം, വടകരയിലെ തിയറ്ററുകളിൽ ഉച്ചവെര ഷോ നടത്തി.
കോഴിക്കോട് നഗരത്തിലെ മിക്ക തിയറ്ററുകളും പുലർച്ച നാലിന് ഫാൻസ് അസോസിയേഷനുകാർക്കായി േഷാ നടത്തിയിരുന്നു. പിന്നീട് തിയററ്റുകളുടെ ഗേറ്റ് അടച്ചു. വൈകീട്ട് ആറിന് ശേഷമേ ഷോ നടത്തൂവെന്ന് ബോർഡും വെച്ചു. സ്വകാര്യവാഹനങ്ങൾ ഒാടുന്നതിനാൽ നിരവധി പേരാണ് തിയറ്റർ പരിസരത്ത് എത്തിയത്. അതേസമയം, ഒാൺൈലൻ വഴി ടിക്കറ്റുകളെല്ലാം വിറ്റുേപായിരുന്നു. ജില്ലയിൽ 12 തിയറ്ററുകളിലായി 25 സ്ക്രീനുകളിലാണ് റിലീസ് തീരുമാനിച്ചത്.
പേരാമ്പ്രയിൽ നവീകരിച്ച അലങ്കാർ തിയറ്ററിൽ ആദ്യദിനം പ്രദർശനം തുടങ്ങിയത് രാത്രി ഏഴിനാണ്. ഫാൻസുകാർക്കായി ശനിയാഴ്ച രാവിലെ ഏഴിനാണ് ഇവിടെ പ്രദർശനം. ബാലുശ്ശേരി സന്ധ്യ തിയറ്ററിലും ഉച്ചവരെ പ്രദർശനമിെല്ലന്ന് രാവിലെ ഗേറ്റിൽ അറിയിപ്പ് പ്രദർശിപ്പിച്ചിരുന്നു. ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വെല്ലുവിളി നടത്തിയിരുന്നു.
സിനിമ പ്രദർശിപ്പിച്ചാൽ ബി.ജെ.പി പ്രവർത്തകർ തടയുമെന്ന ഭീതിയിലാണ് ഹർത്താൽ തീരുംവരെ പ്രദർശനത്തിനായി കാത്തിരുന്നതെന്ന് ഒരു തിയറ്റർ മാനേജർ പറഞ്ഞു. ആദ്യദിന കളക്ഷൻ നിർണായകമായ സൂപ്പർസ്റ്റാർ ചിത്രം പ്രദർശിപ്പിക്കാത്തത് വൻനഷ്ടമാണെന്ന് താമരശ്ശേരി സിറ്റി മാൾ മാനേജർ സുനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.