മോഹൻലാൽ ചിത്രം ഒടിയന്‍റെ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് തുടങ്ങും. മോഹന്‍ലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, എന്നിവരുടെ ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക.
മാണിക്ക്യന്‍റെ തിളക്കുന്ന യൗവ്വനകാലം അവതരിപ്പിക്കാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് സംവിധായകൻ വി.എ.ശ്രീകുമാര്‍ മേനോൻ വ്യക്തമാക്കി.
ആശിര്‍വാദ് സിനിമാസിെൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.