‘ധമാക്ക’ എന്ന ചിത്രത്തിലെ ശക്തിമാൻ ലുക്കിനെതിരായ പരാതിയിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഒമര്‍ ലുലു. 1997ല്‍ ദൂരദര്‍ശ നില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയുടെ പരാതിയിലാണ് ഒമർ ലുലു മാ പ്പ് ചോദിച്ചത്.
എനിക്കെതിരെ അയച്ച പരാതി ഫെഫ്കയിൽ നിന്നും ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും ആ വേഷവും സിനിമയിൽ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ആത്മാര്‍ത്ഥമായി തന്നെ താങ്കൾക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’.–ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പിറൈറ്റിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ലെന്നും പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗമെന്നും സംവിധായകൻ വിശദമാക്കി.
നേരത്തെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഇത് പോലെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഞങ്ങളുടെ ചെറുപ്പകാല തലമുറയെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും സംവിധായകൻ കുറിപ്പിലൂടെ വ്യക്തമാക്കി. ഈ ഖേദപ്രകടനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ ലുലു കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫെഫ്ക പ്രസിഡന്‍റായ രണ്‍ജി പണിക്കര്‍ക്കാണ് മുകേഷ് ഖന്ന പരാതി നല്‍കിയത്. താൻ നേതൃത്വം നൽകുന്ന ഭീഷം ഇന്‍റര്‍നാഷനല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്‍റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയിലോ മറ്റ് മാധ്യമങ്ങളിലോ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.