ഇത്തവണ ഒാണ ചിത്രങ്ങളിൽ ദിലീപ് ചിത്രമില്ല. ദിലീപിന്‍റെ രാമലീല നേരത്തെ റിലീസിങ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും താരത്തിന്‍റെ ജയിൽവാസം നീളുന്നതിനാൽ ചിത്രം എന്ന് പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയുടെ പൂള്ളിക്കാരൻ സ്റ്റാറാ
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘പുള്ളിക്കാരന്‍ സ്റ്റാറാ’. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍.
ടീച്ചര്‍ ട്രെയിനിങ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിൽ എം. ജയചന്ദ്രൻ ആണ് സംഗീതം. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.
ലാൽജോസ്-മോഹൻലാൽ ഒന്നിക്കുന്ന 'വെളിപാടിന്‍റെ പുസ്തകം'
ലാൽജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് 'വെളിപാടിന്‍റെ പുസ്തകം'. മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ് പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനാണ് നായിക. അരുൺ കുര്യൻ, ശരത് കുമാർ, അനൂപ് മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ് മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവുരാണ് നിർമാണം.
പൃഥ്വിരാജ്-ഭാവന-നരേൻ ടീമിന്‍റെ 'ആദം ജോൺ'
പൃഥ്വിരാജ്-ഭാവന-നരേൻ ടീമിന്‍റെ ചിത്രമാണ് 'ആദം ജോൺ' . മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദം'.
ആദം ജോൺ പോത്തൻ എന്ന പാലാക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്. ജോഷി സംവിധാനം ചെയ്ത റോബിൻ ഹുഡിന് ശേഷം പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ചിത്രമാണിത്. ആദമിന്‍റെ കോളജിലെ സുഹൃത്തായി നരേൻ എത്തുന്നു. ബോളിവുഡ് നടി മിഷ്തി ചിക്രബർത്തി, രാഹുൽ മാധവ്, സിദ്ധീഖ്, മണിയൻപിള്ള രാജു, സിദ്ധാർഥ് ശിവ എന്നിവരും മറ്റ് വേഷങ്ങളിലുണ്ട്. കേരളത്തിലും സ്കോട്ട്ലൻഡിലും ആയിരുന്നു ആദമിന്‍റെ ചിത്രീകരണം.
ബി സിനിമാസിന്‍റെ ബാനറിൽ ബ്രിജേഷ് ജോസ് സൈമൺ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ജിനു എബ്രഹാം തന്നെ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം: ദീപക് ദേവ്. കാമറ: ജിത്തു ദാമോദരൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം. രൺജി പണിക്കർ എന്‍റർടെയ്മെന്‍റ്സ് ആണ് വിതരണക്കാർ. സെപ്റ്റംബർ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.
നിവിന്‍റെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'
'ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ പോളി ചിത്രമായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. 'പ്രേമം' സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.
ദുൽഖർ അതിഥിയായെത്തുന്ന പറവ
നടൻ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പറവ'. ദുൽഖർ സല്‍മാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, സിദ്ദിഖ്, ഗ്രിഗറി എന്നിവരാണ് മറ്റുതാരങ്ങൾ. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.