കൊച്ചി: യുവനടി സനുഷയെ ട്രെയിനിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തമിഴ്നാട് സ്വദേശി ആന്‍റോ ബോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം-കണ്ണൂർ മാവേലി എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് സംഭവം.
നടിയുടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു ആന്‍റോ ബോസ്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് നടി പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വെ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവം ഞെട്ടലുണ്ടായതിനേക്കാൾ വളരെ വിഷമമാണ് ഉണ്ടാക്കിയതെന്ന് സനുഷ പ്രതികരിച്ചു. ബഹളം വെച്ചിട്ട് ആരും സഹായിക്കാനെത്തിയില്ല. എല്ലാവരും ഫേസ്ബുക്കിൽ മാത്രമേ പ്രതികരിക്കുന്നുള്ളു. നേരിട്ട് ആരും പ്രതികരിക്കാൻ തയാറാകുന്നില്ലെന്നും സനുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.