കൊച്ചി: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ സിനിമ റിലീസ് തടയില്ലെന്നും ഇത്തരത്തിൽ റിലീസിന് താൽപര്യമുള്ള നിർമാതാക്കൾ സംഘടനയെ സമീപിക്കണമെന്നും നിർമാതാക്കളുടെ സംഘടന. ഫിലിം ചേംബറിെൻറ മധ്യസ്ഥതയില്‍ നിർമാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളുമായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ തീരുമാനം. പുതിയ സംവിധാനമെന്ന നിലക്ക് ഓൺലൈൻ റിലീസ് തടസ്സപ്പെടുത്തില്ല.
അതേസമയം എന്തുകൊണ്ട് ചിത്രം ഓണ്‍ലൈന്‍ റിലീസിന് വിടുന്നുവെന്ന് നിർമാതാക്കള്‍ വിശദീകരിക്കണം. ഇത്തരത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന നിര്‍മാതാക്കള്‍ 30നുമുമ്പ് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. നിലവില്‍ ഓൺലൈൻ റിലീസിന് താല്പര്യം പ്രകടിപ്പിച്ച് ആരും സംഘടനയെ സമീപിച്ചിട്ടില്ല. വിജയ് ബാബു നിർമിച്ച് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംഘടനയുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.