മനസിലെങ്കിലും പ്രണയിക്കാത്ത ഒരാളുണ്ട്; ‘ഒറ്റക്കൊരു കാമുക’ന്‍റെ ട്രെയിലര്‍

നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയും സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊരു കാമുക'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. അഭിരാമിയാണ് നായിക.

Full View

ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്തതി നായര്‍, വിജയ രാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും ചിത്രത്തിലുണ്ട്.

കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്.കെ. സുധീഷും ശ്രീഷ് കുമാറുമാണ്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം സനല്‍ രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Tags:    
News Summary - OTTAKKORU KAMUKAN OFFICIAL TRAILER-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.