ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുക്കോൺ നായികയായെത്തുന്ന പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. മുംബൈ മിറർ ദിനപത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ചില രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ സെൻസർ ബോർഡ് അറിയിച്ചിരുന്നു. ഇൗ നിബന്ധന സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിച്ചുവെന്നാണ് സൂചന.
അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച് പ്രതികരിക്കാൻ സഞ്ജയ് ലീല ബൻസാലിയോ നിർമാതാക്കളായ വിയാകോം 18 പിക്ചേഴ്സോ തയാറായിട്ടില്ല. 18 ദിവസത്തിനുള്ളിൽ സിനിമ റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങളുമായി ഇവർ മുന്നോട്ട് പോവുന്നുവെന്നാണ് റിപ്പോർട്ടുകൾ. പത്മാവതി തിയേറ്ററുകളിലെത്തുന്നതിനാൽ ജനുവരി 26ന് പുറത്തിറങ്ങാനുള്ള ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിയിട്ടുണ്ട്.
എന്നാൽ, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത് കർണിസേന വ്യക്തമാക്കി. സിനിമയുടെ റിലീസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.