മുംബൈ: സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ അധ്യക്ഷ പദവിയിൽനിന്ന് തന്നെ നീക്കിയതിനു പിന്നിൽ കേന്ദ്രമന്ത്രി സമൃതി ഇറാനിയാണെന്ന് പഹ്ലജ് നിഹലാനി. പുറത്താക്കൽ ഇതുവരെ വിവര, സാേങ്കതിക മന്ത്രാലയം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ഗാന്ധിയുടെ ജീവിതം ഇതിവൃത്തമായ വിവാദ സിനിമ ‘ഇന്ദു സർക്കാറി’ന് കത്രിക വെക്കാതെ പ്രദർശനാനുമതി നൽകണമെന്ന ആവശ്യം നിരാകരിച്ചത് സ്മൃതിയുടെ അഹന്തക്ക് മുറിവേൽപിച്ചെന്നും അതിനാലാണ് പുറത്താക്കിയതെന്നുമാണ് നിഹലാനിയുടെ വെളിപ്പെടുത്തൽ. സിനിമാ നിരൂപകയായ ഭാരതി പ്രധാനുമായുള്ള അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
തന്നെ വില്ലനായി ചിത്രീകരിച്ച വിവാദ നിലപാടുകൾക്ക് പിന്നിൽ വിവര, സാേങ്കതിക മന്ത്രാലയത്തിെൻറ ഇടപെടലായിരുന്നുവെന്നും പഹ്ലജ് നിഹലാനി വെളിപ്പെടുത്തി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തിറങ്ങിയ ‘ഉട്താ പഞ്ചാബി’ന് പ്രദർശനാനുമതി തടയാൻ നിർദേശിച്ചത് സർക്കാറാണെന്നും പഞ്ചാബിൽനിന്നടക്കം സമ്മർദമുണ്ടായെന്നും നിഹലാനി ആരോപിച്ചു. സൽമാൻ ഖാെൻറ ‘ബജ്റംഗി ബായിജാന്’ ഇൗദ് കഴിയുംവരെ അനുമതി നൽകരുതെന്ന് ക്രമസമാധാന ഭീഷണിയുടെ പേരിൽ കേന്ദ്രം ആവശ്യപ്പെട്ടതായും നിഹലാനി പറഞ്ഞു. എന്നാൽ, തടഞ്ഞുവെക്കാവുന്ന ഒന്നും സിനിമയിലുണ്ടായിരുന്നില്ല. അതിനാൽ, ഇൗദിന് പ്രദർശനം സാധ്യമാകും വിധം അനുമതി നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങൾപോലെ ഏകതാ കപൂറിനോ അക്ഷയ് കുമാറിനോ തെൻറ പുറത്താക്കലുമായി ബന്ധമില്ലെന്നും സ്മൃതി ഇറാനിയുടെ ‘ഇൗഗോ’ മാത്രമാണ് കാരണമെന്ന് കരുതുന്നതായും നിഹലാനി ആവർത്തിച്ചു. കാതലില്ലാത്ത ചിത്രങ്ങൾക്ക് ജനശ്രദ്ധ കിട്ടാൻ സംവിധായകൻ അനുരാഗ് കാശ്യപ് വിവാദങ്ങളെ പെരുപ്പിച്ചെന്നും സംവിധായകൻ കബീർ ഖാൻ കൊള്ളരുതാത്തവനാണെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചു.
2015 ജനുവരി 19നാണ് പഹലജ് നിഹലാനി സെൻസർ ബോർഡ് ചെയർമാനായി നിയമിതനായത്. വിവാദങ്ങൾ നിറഞ്ഞതായിരുന്നു നിഹ്ലാനിയുടെ ഭരണകാലം. ഉഡ്താ പഞ്ചാബ്, ബോംബൈ വെൽവറ്റ്, എൻ.എച്ച് 10, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ തുടങ്ങിയ ഒേട്ടറെ ചിത്രങ്ങൾക്ക് നിഹ്ലാനി പുറപ്പെടുവിച്ച വിലക്കുകൾ വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.