പരസ്യ-ഹൃസ്വ ചിത്ര സംവിധായകൻ മുഹമ്മദ്ഷായുടെ ‘പാണിഗ്രഹണം’ ചിത്രീകരണം പൂർത്തിയായി. ‘തന്മാത്ര’ എന്ന മോഹൻലാൽ ചിത ്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മീരാ വാസുദേവ് നായികയാകുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂരാണ് നായകൻ.
< p>വെഡ്‌ഡിങ് സ്റ്റുഡിയോയായ സൂം ആർട്ടിെൻറ ബാനറിൽ ടി.എം. സുനിലും ഹക്കിം സൽ സബീലും ചേർന്ന് നിർമിക്കുന്ന ചിത്രം തി രുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.ചലച്ചിത്ര ടെലിവിഷൻ രംഗത്തെ കലാകാരന്മാരുടെയ ും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനയായ ‘കോൺടാക്ട്’ സംരംഭമായ ‘ലെസ്സൺസ്’ എന്ന ആന്തോളജി ചലച്ചിത്രത്തിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് ‘പാണിഗ്രഹണം’. 2016ലെ ‘കോൺടാക്ട്’ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ശ്രീല ഇറമ്പിലിെൻറ ‘ഭ്രഷ്ട’ എന്ന തിരക്കഥയെ അവലംബിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അനിതര സാധാരണമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ ചുരുളഴിയുന്നത്. ചരിത്രത്തിലും സാഹിത്യത്തിലും പ്രതിപാദിച്ചിട്ടുള്ളതും അന്നും ഇന്നും ഒരുപോലെ നമ്മുടെ സമൂഹത്തിലെ പുരുഷന്മാർക്കിടയിൽ മാറാതെ നിൽക്കുന്നതുമായ മനോഭാവങ്ങൾ ഈ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
കലാഭവൻ റഹ്മാൻ ഏറെ വ്യത്യസ്തമായ വേഷം ഇൗ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അഹമ്മദ് മുസ്ലിം, ടി.ടി. ഉഷ, മായ സുകു, ബേബി ഗൗരി കൃഷ്ണ, ഷംനാദ് അലിഖാൻ, അനിൽ നെയ്യാറ്റിൻകര, ഷഹീൻ സുൽത്താൻ, സുധീർ സാരസ്യ, വിജയൻ കുഴിത്തുറ, മണികണ്ഠൻ നായർ, ശാസ്തമംഗലം മോഹൻ, രാജ്‌കുമാർ, അഖിലേഷ് എസ്. നായർ, മുരുകേശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം: അയ്യപ്പൻ എൻ., ചമയം: പട്ടണം റഷീദ്, പശ്ചാത്തല സംഗീതം: ഉദയൻ അഞ്ചൽ, കലാ സംവിധാനം: സൂര്യ ശ്രീകുമാർ, അസോസിയേറ്റ് ഡയറക്ടർ: വിനീത് അനിൽ, പി.ആർ.ഒ: എം.എസ്. ദിനേശ്, റഹിം പനവൂർ. ചിത്രം ഒാണത്തിന് തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.