കലാഭവന്‍ ഷാജോണ്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രമായ 'പരീത് പണ്ടാരി'യുടെ ട്രെയിലർ പുറത്തിറങ്ങി. നാട്ടുകാരുടെ ആഘോഷങ്ങള്‍ക്ക് ബിരിയാണി ഉണ്ടാക്കി വിളമ്പിക്കൊടുക്കുന്ന അറുപതുകാരനായ പരീത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ ഗഫൂര്‍ ഇല്യാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മാത്യു, ടിനി ടോം, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, അനില്‍ മുരളി, ജോര്‍ജ്, സത്താര്‍, ശ്രീനി ഞാറയ്ക്കല്‍, സുദര്‍ശന്‍ ആലപ്പുഴ, അന്‍സിബ ഹസ്സന്‍, സജിത മഠത്തില്‍, രശ്മി സതീശ്, കബനി, പ്രിയങ്ക, ശാന്തകുമാരി, ദീപിക, ജുനൈദ, റോഷ്നി, പോളി എന്നിവരാണ് മറ്റു താരങ്ങള്‍.
ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷൈബിന്‍ ടി., സെല്ലിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഗഫൂര്‍ ഇല്യാസ്തന്നെ എഴുതുന്നു. ഛായാഗ്രഹണം-ഫൈസല്‍ വി. ഖാലിദ്, സംഗീതം-ജെയിംസ് ബസന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.