കൊച്ചി: ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ വർഗീയ ചുവയുള്ള വിദ്വേഷ പ്രചാരണവുമായി രംഗത്ത് വരുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി തിരുവോത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരത്തിന്‍റെ വിമർശനം.
മൃഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് സംഭവം നടന്ന ജില്ലയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള അപവാദ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു- കുറിപ്പിൽ പറയുന്നു.
ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് മേനകാഗാന്ധി നടത്തിയ വിദ്വേഷ ട്വീറ്റിനെതിരെ സിനിമാ രംഗത്ത് നിന്ന് പലരും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
Animals falling prey to cruel explosive snares is a practice that must stop! It’s a punishable offence! Crushed to hear what happened!! But those who are using this now to spin fresh hatemongering based on the district this happened in? SHAME ON YOU! Get a grip!!!
— Parvathy Thiruvothu (@parvatweets) June 3, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.