കൊച്ചി: ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പും നിലപാടും ചോദ്യംചെയ്ത് നടിമാരായ പാർവതിയും പദ്മപ്രിയയും രംഗത്ത്. ഒരുകൂട്ടം നോമിനികളെ ആരോ മുൻകൂട്ടി െതരഞ്ഞെടുക്കുകയായിരുെന്നന്നാണ് പ്രധാന ആരോപണം. ആക്രമിക്കപ്പെട്ട നടിയോടുള്ള സംഘടനയുടെ ധാർമികത സംബന്ധിച്ച് സംശയം ഉയരുന്നതായും അമ്മ അറിയാൻ എന്ന പേരിൽ ഓൺലൈൻ മാധ്യമത്തിന് നൽകിയ കുറിപ്പിൽ ഇരുവരും വ്യക്തമാക്കി.
കുറിപ്പിലെ പ്രധാന ഭാഗങ്ങൾ
2018-21ലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒരുകൂട്ടം നോമിനികളെ ആരോ മുൻകൂട്ടി തെരഞ്ഞെടുക്കുകയായിരുന്നു. എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നറിയില്ല. രണ്ട് അംഗങ്ങൾ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുസമയം ഇന്ത്യക്കുപുറത്ത് യാത്രയിലായിരിക്കും എന്ന കാരണം കാണിച്ച് ഡബ്ല്യു.സി.സി അംഗം കൂടിയായ പാര്‍വതിയെ നോമിനേഷൻ നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. അപേക്ഷ നല്കിയ മറ്റുരണ്ട് അംഗങ്ങള്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചിരുന്നു. അതിനുശേഷം എന്ത് സംഭവിെച്ചന്ന് വ്യക്തമല്ല. ഭാരവാഹികളാകാന്‍ ആരും (പ്രത്യേകിച്ച് സ്ത്രീകള്‍) മത്സരിച്ചില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ ആദ്യംതന്നെ ചോദിക്കാനുള്ളത്, എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഒരുപ്രക്രിയയാണ് തെരഞ്ഞെടുപ്പ് എന്ന തോന്നല്‍ അംഗങ്ങളില്‍ ഉണ്ടാക്കാന്‍ ‘അമ്മ’ക്ക് സാധിച്ചിട്ടുണ്ടോ എന്നാണ്.
ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായി പുറത്താക്കപ്പെട്ട ഒരുഅംഗത്തെയും ആക്രമണത്തിന് ഇരയായ പെണ്കുട്ടിെയയും സംബന്ധിച്ച, കോടതി പരിഗണയില്‍ ഇരിക്കുന്ന വിഷയം ഇങ്ങനെ ധിറുതിയില്‍ തീരുമാനിക്കപ്പെടാമോ?
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിലപാടുകളിൽ സംഘടനയുടെ ധാർമികതയെ സംബന്ധിച്ച് ഗൗരവ സംശയം ഉയര്‍ത്തുന്നു. പ്രശ്നങ്ങളോട് ഓരോ അംഗങ്ങളും ധാര്‍മികമായി പ്രതികരിക്കണം. പാഠങ്ങള്‍ പഠിക്കുകയും സ്വയം തിരുത്തുകയും വളരുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍-ഞങ്ങള്‍ എന്ന വേര്‍തിരിവോ കുറ്റപ്പെടുത്തലോ അല്ല ഇത്. കലാകാരന്മാര് എന്ന നിലയില്‍ നമ്മള് ഉയര്‍ത്തിപ്പിടിക്കേണ്ട നീതിബോധത്തെക്കുറിച്ച ഓര്‍മപ്പെടുത്തലാണിത്. രേവതി ആശ കേളുണ്ണി, പദ്മപ്രിയ ജാനകിരാമന്‍, പാര്‍വതി തിരുവോത്ത് എന്നിവരുടെ കാഹള മുഴക്കമായികൂടി ഇതിനെ കണക്കാക്കണം എന്നപേക്ഷ. എക്സിക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ചക്ക് തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.