കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മരവിപ്പിച്ചു. ജനറൽ ബോഡിയിൽ ഭേദഗതി നിർദേശങ്ങൾക്കെതിരെ ഡബ്ല്യു.സി.സി അംഗങ്ങൾ കൂ ടിയായ രേവതി, പാർവതി തിരുവോത്ത് എന്നിവർ രംഗത്തുവന്നതിനെ തുടർന്നാണ് മരവിപ്പിച്ച ത്. കൂടുതൽ ചർച്ചക്കുശേഷമേ ഭേദഗതി നടപ്പാക്കുകയുള്ളൂവെന്ന് അമ്മ പ്രസിഡൻറ് മോഹൻല ാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈസ് പ്രസിഡൻറ് സ്ഥാനം അടക്കം നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതും അമ്മയിൽനിന്ന് രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും അംഗങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളുമായിരുന്നു ഭരണഘടന ഭേദഗതിയിലെ പ്രധാന നിർദേശങ്ങൾ. എന്നാൽ, ഈ വിഷയങ്ങളിൽ പാർവതിയും രേവതിയും രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഭരണഘടന ഭേദഗതിയുടെ കരട് എക്സിക്യൂട്ടിവ് കമ്മിറ്റി ഏകപക്ഷീയമായാണ് തയാറാക്കിയതെന്ന ആരോപണവുമായി ഡബ്ല്യു.സി.സി രംഗത്തുവന്നിരുന്നു. സഹപ്രവർത്തക അക്രമിക്കപ്പെട്ടിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ഭേദഗതിയിൽ ഇല്ലെന്നും അവർ വിമർശിച്ചു. ഇതേക്കുറിച്ച് യോഗശേഷം പ്രതികരിക്കാൻ രേവതിയും പാർവതിയും തയാറായില്ല.
ഭേദഗതി എന്നാണ് അംഗീകരിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. അഭിപ്രായങ്ങൾ അടുത്ത എക്സിക്യൂട്ടിവ് യോഗം ചർച്ചചെയ്ത് ആവശ്യമെങ്കിൽ ജനറൽ ബോഡി വിളിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ രണ്ടാമത് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി. പുറത്തുപോയവർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാവൂ എന്നാണ് ഭരണഘടനയിലുള്ളത്. ഇത്തരത്തിൽ തിരിച്ചെടുക്കുകത്താൽ അംഗത്വ ഫീസ് വാങ്ങരുതെന്ന നിർദേശം മമ്മൂട്ടി െവച്ചെന്നും അത് എല്ലാവർക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ, ചർച്ചകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ നേതൃത്വം തയാറായില്ല.
സംഘടനയുടെ ഔദ്യോഗിക വക്താവായി പ്രസിഡൻറ് മോഹൻലാലിനെ നിശ്ചയിച്ചു. ആക്രമിക്കപ്പെട്ട നടി മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത് അവരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് ചിലര്‍ അറിയിച്ചിരുന്നു. പക്ഷേ, അവര്‍ അഭിനയിക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എട്ടുപേർക്ക് പുതുതായി അംഗത്വവും 10പേർക്ക് കൂടി കൈനീട്ടവും നൽകാൻ തീരുമാനമായി. ആശുപത്രികളുമായി സഹകരിച്ച് വർഷം 15 ലക്ഷം രൂപയുടെ മരുന്ന് അംഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അന്തരിച്ച നടൻ തിലകൻ മലയാള സിനിമക്കും സംഘടനക്കും നൽകിയ സംഭാവനകളെ യോഗത്തിൽ ആദരിച്ചു. അദ്ദേഹത്തെ അമ്മ പുറത്താക്കിയിട്ടില്ലെന്ന് ജഗദീഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.