21-???? ???? ???????????? ???????????????????????? ???????????? ?????? ?????????? ???? ???????? ???????? ??????????? ?????????? ??????? ?.??. ?????? ???????? ??????????

ഐ.എഫ്.എഫ്.കെ: സ്ഥിരം തിയറ്റര്‍ സമുച്ചയം രണ്ടുവര്‍ഷത്തിനുള്ളില്‍ –മന്ത്രി എ.കെ. ബാലന്‍


തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ)ക്കായുള്ള സ്ഥിരം തിയറ്റര്‍ സമുച്ചയം രണ്ടുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. 21ാം ഐ.എഫ്.എഫ്.കെയുടെ ഓഫിസും ഡെലിഗേറ്റ് പാസ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 കോടിയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിംസിറ്റിയാക്കാനുള്ള പദ്ധതി റിപ്പോര്‍ട്ട് തയാറായി. സിനിമ സാധാരണ ജനങ്ങളിലത്തെിക്കുന്നതിന്‍െറ ഭാഗമായി ഗ്രാമപ്രദേശങ്ങളില്‍ 100 തിയറ്ററുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. നടി മഞ്ജുവാര്യര്‍ക്ക് ആദ്യ ഡെലിഗേറ്റ് പാസ് മന്ത്രി നല്‍കി.

ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള പാസ്വിതരണം ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് നല്‍കി മഞ്ജു നിര്‍വഹിച്ചു. പകരംവെക്കാനാകാത്ത ഒന്നാണ് കേരളത്തിന്‍െറ ചലച്ചിത്രമേളയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. 

കപടസദാചാരത്തെ പൊളിച്ചെഴുതുന്നതും ലിംഗസമത്വം പ്രതിപാദിക്കുന്നതുമായ സിനിമകള്‍ ലോകത്ത് ഉണ്ടാകണമെന്ന, ശീതള്‍ ശ്യാം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - permanent venue for the iffk within two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.