തിരുവനന്തപുരം: നടൻ മോഹൻലാലിെൻറ മകൻ പ്രണവ് ആദ്യമായി അഭിനയിച്ച ആദി സിനിമയുടെ കഥ സംവിധായകൻ ജിത്തു ജോസഫ് മോഷ്ടിച്ചതാണെന്ന് പരാതി. കഥാകൃത്ത് വി.എസ്. ജയകുമാറാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ജയകുമാറിൻറ വീക്കൻഡ് പാർട്ടി എന്ന ചെറുകഥയിലെ ഭാഗങ്ങളാണ് ജിത്തുജോസഫ് അനുമതി കൂടാതെ പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ഈ പുസ്തകം 2013ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രകാശനം ചെയ്തതാണ്. പിന്നീട് ഈ കഥ ചലച്ചിത്ര അക്കാദമിയിൽ സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, കഥയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും അതേപടി സ്വീകരിച്ചിട്ടും തിരക്കഥയുടെ സ്ഥാനത്ത് ജിത്തു ജോസഫിെൻറ പേരാണ് സിനിമയിൽ ചേർത്തിരിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ജയകുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എഴുത്തുകാരായ സി.ഇ. സുനിൽ, എം.എസ്. സുബി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.