പല സംവിധായകരും സിനിമയുടെ തിരക്കഥ എങ്ങനെയാകണം എന്നാലോചിക്കുേമ്പാൾ ദൃശ്യങ്ങ ളെക്കുറിച്ച് മാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിന്തിക്കാറുള്ളത്. സിനിമയെ സാഹിത ്യത്തിെൻറ തുടർച്ചയായല്ല, ദൃശ്യങ്ങൾ കൊണ്ടുമാത്രം സാധ്യമാവുന്ന സ്വതന്ത്ര കലാരൂപമ ായാണ് കാണുന്നത്. തിരക്കഥയിലെ വാക്കുകളുടെ തുടർച്ചയായല്ല, ആദ്യന്തം ദൃശ്യങ്ങളായാണ് സിനിമയെ സമീപിക്കുന്നത്. വാക്കുകളോട് നീതി പുലർത്തുക എന്നതായിരുന്നു പഴയ മലയാള സിനിമകളുടെ സ്വഭാവം. അതുകൊണ്ടാണ് ഇന്നും മലയാള സിനിമ സാഹിത്യത്തിൽനിന്ന് പുറത്തുകടക്കാത്തത്.
ചലച്ചിത്രകാരന്മാരിൽ ഭൂരിഭാഗവും സാഹിത്യത്തോടും എഴുത്തിനോടും കൂറുള്ളവരാണ്. സിനിമ എങ്ങനെ ദൃശ്യവത്കരിക്കാം എന്നല്ല, എങ്ങനെ നാടകീയമാക്കാം എന്നാണ് അവർ ചിന്തിക്കാറ്. എന്നാൽ, ദൃശ്യാത്മകമായി എത്രത്തോളം ശക്തമാക്കാം എന്നാണ് ലിജോ ചിന്തിക്കുക. ജല്ലിക്കട്ടിൽ തിരക്കഥയെയും എഴുതപ്പെട്ട വാക്കുകളെയും ദൃശ്യങ്ങൾകൊണ്ട് അദ്ദേഹം മറികടക്കുന്നു. മലയാള സിനിമയിലെ മുഖ്യധാര വിപണി സിനിമക്കും അക്കാദമിക-കലാസിനിമക്കും അതിേൻറതായ ഫോർമുലകളുണ്ട്. ലിജോ ഇതു രണ്ടിനും പുറത്താണ്. അദ്ദേഹം മുഖ്യധാരയിലും കലാസിനിമയിലുമില്ല. ദൃശ്യങ്ങൾകൊണ്ട് സിനിമയെ ആലോചിക്കുന്ന ചലച്ചിത്രകാരന്മാർ മലയാളത്തിൽ കുറവാണ്. അടൂരിനുശേഷം പുതിയ തലമുറയിലാണ് അൽപമെങ്കിലും ഇത്തരക്കാരുള്ളത്. അതിൽ പ്രധാനിയാണ് ലിജോ.
വിദ്യാർഥിയായിരിക്കുന്ന കാലം മുതലേ ലിജോയെ അറിയാം. എെൻറ ടെലിവിഷൻ പ്രോഗ്രാമുകളിലെ അഭിനേതാവായിരുന്ന പിതാവ് ജോസ് പെല്ലിശ്ശേരിയെ കാണാൻ സെറ്റിൽ വരുമായിരുന്നു. കൗമാരക്കാരനായ ലിജോ സമപ്രായക്കാരോടെന്ന പോലെയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. എഴുത്തുകാരൻ, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അത്രയൊന്നും അറിയപ്പെടാതിരുന്ന അക്കാലത്ത് എന്നെക്കുറിച്ച സകല വിവരങ്ങളും ലിജോക്കറിയാമായിരുന്നു.
ചുറ്റുപാടിനെയും വ്യക്തികളെയും നിരീക്ഷിക്കുന്നതിൽ അന്നേ ഗൗരവം പുലർത്തിയിരുന്നു. മികച്ച ദൃശ്യാനുഭവത്തിനായി എന്തുതരം വെല്ലുവിളി ഏറ്റെടുക്കാനും തയാറുള്ള ലിജോക്കൊപ്പം ഇനിയും കൂട്ടുചേരാൻ സന്തോഷമേയുള്ളൂ.
(ലിജോ സംവിധാനം ചെയ്ത ഇൗ.മ.യൗ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.