പൃഥ്വിയും നസ്രിയയും; അഞ്ജലി മേനോൻ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നു 

നടി നസ്രിയ നസീം തിരിച്ചു വരുന്ന അഞ്ജലി മേനോൻ ചിത്രത്തിലെ ഷൂട്ടിങ് ചിത്രങ്ങൾ പുറത്ത്. നസ്രിയയും പൃഥ്വിരാജും ചേർന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍  മീഡിയയുടെ ബാനറില്‍  എം.രഞ്ജിതാണ് ചിത്രം നിര്‍മിക്കുന്നത്.

പാർവതിയും ചിത്രത്തിൽ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, മാല പാര്‍വതി, എന്നിവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് ചിത്രത്തിന് സംഗീതം.

ലിറ്റില്‍ സ്വയമ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

Tags:    
News Summary - Photos Out Anjali Menon Films-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.