കൊച്ചി: പ്രദര്‍ശന ദിവസംതന്നെ മലയാള സിനിമയുടെ വ്യാജന്‍ ഇൻറർനെറ്റില്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ സിനിമയുടെ വ്യാജനാണ് രണ്ടുഷോ കഴിഞ്ഞയുടന്‍ ഇൻറര്‍നെറ്റില്‍ വന്നത്. സംസ്ഥാനത്ത് മാത്രമാണ് റിലീസ് ചെയ്തത്. എറണാകുളം റേഞ്ച് ഐ.ജി പി. വിജയന് നിര്‍മാതാവ് വൈശാഖ് രാജന്‍ നല്‍കിയ പരാതിയില്‍ ആൻറി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.
രണ്ടുമണിക്കൂറും ഒരുമിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രത്തിെൻറ 1.25 മണിക്കൂറുള്ള ആദ്യ പകുതിയാണ് നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. തിയറ്ററില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സിനിമ പകര്‍ത്തിയത്. ഓപണ്‍ക്ലൗഡ് വെബ്സൈറ്റിലാണ് വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആൻറി പൈറസി വിഭാഗം നടത്തിയ പരിശോധനയില്‍ ഗള്‍ഫില്‍നിന്നാണ് ലിങ്ക് അപ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇൻറര്‍നെറ്റില്‍നിന്ന് നീക്കി.
ഏതുതിയറ്ററില്‍നിന്നാണ് ചിത്രം പകര്‍ത്തിയതെന്ന് കണ്ടെത്താന്‍ ചെന്നൈയിലെ റിയല്‍ ഇമേജ് ടെക്നോളജിയുടെ (ക്യൂബ് ടെക്നോളജി) സഹായം തേടിയിട്ടുണ്ടെന്ന് വൈശാഖ് രാജന്‍ പറഞ്ഞു. യു.എഫ്.ഒ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റല്‍ കോപ്പികളില്‍ തിയറ്റര്‍ തിരിച്ചറിയാന്‍ വാട്ടര്‍മാര്‍ക്ക് രേഖപ്പെടുത്താറുണ്ട്. വ്യാജന്‍ പകര്‍ത്തിയ തിയറ്റര്‍ ഏതാണെന്ന് വ്യക്തമായാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിങ്കളാഴ്ച യോഗം ചേരും. സിനിമ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കിടെ ആശങ്കയോടെയാണ് മിക്ക ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിനിടെ, വ്യാജന്‍കൂടി ഇറങ്ങുന്നത് നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.