കൊച്ചി: കമൽ സംവിധാനം ചെയ്ത ‘ആമി’ സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹരജി നൽകിയത്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാർഥസംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ എടുത്തിട്ടുള്ളെതന്ന് ഹരജിയിൽ വാദിക്കുന്നു.
യഥാർഥ വസ്തുതകൾ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ സംവിധായകന് അവകാശമില്ല. ചിത്രത്തിനെതിരെ സെൻസർ ബോർഡിന് നിവേദനം നൽകിയിരുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റം കേരളത്തിൽ വേരുപിടിച്ച ലവ് ജിഹാദിെൻറ തുടക്കക്കാലമാണെന്നും ഇതിപ്പോൾ കേരളത്തിൽ ഗുരുതരപ്രശ്നമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ലവ് ജിഹാദിന് വീര്യം പകരാനാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയും ബ്ലൂ പ്രിൻറും വിളിച്ചുവരുത്തി ഹൈകോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ നീക്കുന്നതുവരെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.