കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് ജയിൽചട്ടം ലംഘിച്ച് സന്ദർശകരെ അനുവദിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ആലുവ സബ് ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചാത്തേലിയാണ് ഹരജി നൽകിയത്. മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ സന്ദര്‍ശനാനുമതി നല്‍കാവൂ എന്ന ചട്ടം ലംഘിച്ചാണ് ചലച്ചിത്ര താരങ്ങളടക്കമുള്ള സുഹൃത്തുക്കൾക്ക് സന്ദർശനം അനുവദിച്ചത്.
ഓണം അവധി ദിനത്തില്‍പോലും ജയറാം അടക്കമുള്ള പ്രമുഖര്‍ക്ക് സന്ദര്‍ശനാനുമതി നല്കി. കേസില്‍ പ്രതിയോ സാക്ഷിയോ ആവാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യ മാധവന്, നാദിര്‍ഷ എന്നിവരും ജയിലില്‍ ദിലീപിനെ കണ്ടിരുന്നു. അന്നേദിവസം സി.സി ടി.വി കാമറ പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ഇവർ സംസാരിക്കുമ്പോള്‍ ചട്ടപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ സമീപത്ത് ഉണ്ടായിരുന്നോ എന്നും അന്വേഷിക്കണം.
സെപ്റ്റംബര്‍ അഞ്ചിന് ജയിലിലെത്തിയ ഗണേഷ്കുമാര് എം.എൽ.എ ഒന്നരമണിക്കൂറോളമാണ് ദിലീപുമായി സംസാരിച്ചത്. ഡി.ജി.പിക്കും ആലുവ റൂറൽ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അശ്ലീലദൃശ്യം പകർത്തിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ ഉൗർജിത അന്വേഷണം നടത്തുന്ന സമയത്താണ് ദിലീപിെന സുഹൃത്തുക്കൾ സന്ദർശിച്ചത്. ഇതിൽ ജയിൽ സൂപ്രണ്ടിെൻറ പങ്ക് വ്യക്തമാകാൻ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, ജില്ല െപാലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എന്നിവരെ എതിര് കക്ഷിയാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.