മോഹൽലാലിനെ ശുചിത്വ പ്രചരണ പരിപാടിയിലേക്ക്​ ക്ഷണിച്ച്​ മോദി

ന്യൂഡൽഹി: ഗാന്ധി ജയന്തിയോട്​ അനുബന്ധിച്ച്​ രാജ്യവ്യാപകമായി നടക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളി​ൽ പങ്കുചേരാനുള്ള ക്ഷണവുമായി നടൻ മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സെപ്റ്റംബർ 15ന് ആരംഭിച്ച് ഒക്ടോബർ രണ്ടു വരെ നീളുന്ന സ്വച്‌‌ഛ്ത ഹി സേവ (ശുചിത്വം സേവനമാണ പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോദി കത്തയച്ചത്.

 മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേർന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താൻ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്ത്​ എഴുതുന്നത്​. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്തിന് ശുചിത്വം സാധ്യമാകൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതിൽ പങ്കാളിയാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് ശുചിത്വവിഷയത്തിൽ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. ‘ശുചിത്വം സേവനമാണ്’ എന്ന വാക്കുകൾ മനസിലോർത്തു കൊണ്ടായിരിക്കണം വരുംനാളുകളിലെ നമ്മുടെ പ്രവർത്തനങ്ങൾ. ഗാന്ധിജയന്തി വരെ രാജ്യവ്യാപക പ്രചാരണ പരിപാടികൾ നടത്താനാണു തീരുമാനം.

വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക. അവർക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനവും ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയെന്നതാണ്. വൻതോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമക്ക്​ സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലക്ക്​ മോഹൻലാലിന് ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും കത്തിൽ പറയുന്നു.

സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നു. നരേന്ദ്രമോദി മൊബൈൽ ആപ്പിലൂടെ ലാലി​​​​െൻറ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തിലൂടെ മോദിയുടെ പറയുന്നു. 
 

Tags:    
News Summary - PM writes to Mohan Lal seeking his support to Swachh Bharat campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.