കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് സന്ദർശകരെ അനുവദിച്ചത് ജയിൽ ചട്ടങ്ങൾ പാലിക്കാതെ. സന്ദർശകരുടെ എണ്ണം, കൂടിക്കാഴ്ച അനുവദിക്കുേമ്പാൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, സന്ദർശകരെ അനുവദിക്കാവുന്ന ദിവസങ്ങൾ, സന്ദർശനോേദ്ദശ്യം എന്നിവ സംബന്ധിച്ച ചട്ടങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
സിനിമക്കകത്തും പുറത്തുമുള്ള സന്ദർശകരുടെ ബാഹുല്യവും ദിലീപിന് നൽകുന്ന പ്രത്യേക പരിഗണനകളും അന്ന് വിവാദമായിരുന്നു. നടന്മാരായ സിദ്ദീഖ്, ജയറാം, കെ.ബി. ഗണേഷ്കുമാർ, വിജയരാഘവൻ എന്നിവരടക്കം നിരവധി പ്രമുഖർ ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു. ഇവരെല്ലാം വന്നത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായിരുന്നത്രെ. ദിലീപിനെ സന്ദർശിക്കാനുള്ള അപേക്ഷപോലും നടൻ സിദ്ദീഖിൽനിന്ന് വാങ്ങിയിരുന്നില്ലെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ചകളിൽ ജയിലിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ, ദിലീപിെൻറ കാര്യത്തിൽ ഇൗ കീഴ്വഴക്കവും ലംഘിക്കപ്പെട്ടു. മതിയായ രേഖകൾ ഹാജരാക്കാതിരുന്നിട്ടും ദിലീപിന് ഒാണക്കോടി സമ്മാനിക്കാൻ ജയറാമിന് കഴിഞ്ഞു. ഒരുദിവസം 13പേർ വരെ ദിലീപിനെ സന്ദർശിച്ചതും ചട്ടങ്ങളുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബന്ധുക്കൾ, സുഹൃത്തുക്കൾ, നിയമോപദേശകർ എന്നിവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തടവുകാരെ സന്ദർശിക്കാമെന്നാണ് ചട്ടം. എന്നാൽ, ഡി.ജി.പിയുടെ ശിപാർശ പ്രകാരം ജയിൽ സൂപ്രണ്ടിെൻറ വിവേചനാധികാരം ഉപയോഗിച്ചാണ് ദിലീപിന് കൂടുതൽ സന്ദർശകരെ അനുവദിച്ചത്. എങ്കിലും ഒരുദിവസം 13 സന്ദർശകരെ വരെ അനുവദിക്കാൻ വ്യവസ്ഥയില്ല. ആറുമാസത്തെ സന്ദർശക രജിസ്റ്ററിൽ ദിലീപ് ജയിലിൽ കഴിഞ്ഞപ്പോൾ മാത്രമാണ് ഞായറാഴ്ച സന്ദർശകരെ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
എല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട് –സൂപ്രണ്ട്
കൊച്ചി: ദിലീപിന് സന്ദർശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നേരേത്ത അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുള്ളതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ആലുവ സബ് ജയിൽ സൂപ്രണ്ട് ബാബുരാജ്. ഇതുസംബന്ധിച്ച രേഖകൾ കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയിരുന്നു. അവ കോടതി വിശദമായി പരിശോധിച്ചതാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.