ആരോഗ്യനില മോശം; നാദിർഷയെ ചോദ്യം ചെയ്യാനായില്ല

ആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ വിശദമായി ചോദ്യം ചെയ്യാനുള്ള പൊലീസ്​ നീക്കം വിജയിച്ചില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീേട്ടാടെ ചോദ്യംചെയ്യലിന്​ ഹാജരാകാമെന്ന്​ നാദിർഷ പിന്നീട്​ അറിയിച്ചെങ്കിലും മറ്റൊരു ദിവസമാകാമെന്നായിരുന്നു പൊലീസി​​െൻറ മറുപടി.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഹൈകോടതി നിർദേശപ്രകാരം നാദിർഷ ചോദ്യം ചെയ്യലിന്​ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത്​. ചോദ്യം ചെയ്യൽ തുടങ്ങുന്നതിന്​ മുമ്പുതന്നെ നാദിർഷയുടെ രക്തസമ്മർദവും പ്രമേഹവും കൂടിയ അളവിലായിരുന്നത്രെ. തുടർന്ന് ഡോക്ടർമാരെത്തി പരിശോധിച്ചു. അവരുടെ നിർദേശപ്രകാരം ചോദ്യംചെയ്യൽ തൽക്കാലം വേണ്ടെന്ന്​വെക്കുകയായിരുന്നെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ്​ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെടുമ്പോൾ ചോദ്യം ചെയ്യാമെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, ആരോഗ്യസ്ഥിതി മെച്ചപ്പെ​െട്ടന്നും ചില പരിശോധനകൾകൂടി പൂർത്തിയായാൽ വൈകീട്ട്​ നാലിനുശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും നാദിർഷ പിന്നീട്​ അറിയിച്ചു. എന്നാൽ, ഇന്നലെത്തന്നെ ചോദ്യം ചെയ്യൽ വേണ്ടെന്ന്​ പൊലീസ്​ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്​ പൊലീസ്​ നിയമോപദേശം തേടിയതായും സൂചനയുണ്ട്​. കഴിഞ്ഞയാഴ്ച നെഞ്ചുവേദനക്ക്​ ചികിത്സ തേടിയ നാദിർഷ ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്. 

നടിയെ ആക്രമിക്കാൻ ദിലീപിനുവേണ്ടി ക്വട്ടേഷൻ തുക കൈമാറിയത് നാദിർഷയാണെന്ന് മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി മൊഴി നൽകിയിരുന്നു. നേര​േത്ത ദിലീപിനൊപ്പം 13മണിക്കൂറോളം ചോദ്യംചെയ്​തപ്പോൾ നാദിർഷ പറഞ്ഞ ചില കാര്യങ്ങളിൽ പിന്നീട്​ പൊരു​ത്തക്കേടുകൾ കണ്ടെത്തുകയും ചെയ്​തു. ഇതിനെ തുടർന്നാണ്​ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിനിടെ അദ്ദേഹം മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു.

എന്നാൽ, അറസ്​റ്റിന്​ ഉദ്ദേശ്യമില്ലെന്ന് പൊലീസ് അറിയിച്ചതി​​െൻറ അടിസ്ഥാനത്തിൽ ചോദ്യം െചയ്യലിന് ഹാജരാകാന്‍ ഹൈകോടതി ആവശ്യപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാ​ഴ്​ച പരിഗണിക്കും.

Tags:    
News Summary - Police cancelled Questioning Nadirsha-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.