നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവന് പൊലീസ് വീണ്ടും നോട്ടീസ് നൽകും. ക്രിമിനൽ ചട്ടം 160 പ്രകാരമായിരിക്കും നോട്ടീസ് നൽകുക. നേരത്തേ ടെലിഫോൺ വഴിയും ദിലീപിെൻറ ആലുവയിെല വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാജരായില്ല. രഹസ്യകേന്ദ്രത്തിൽ മൊഴിയെടുത്തതായും റിപ്പോർട്ടുണ്ട്. കാവ്യ ഇപ്പോൾ താമസിക്കുന്നത് ദിലീപിെൻറ അനുജെൻറ ആലുവ പറവൂർ കവലയിലെ വീട്ടിലാണ്. ക്രിമിനൽചട്ട പ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം.
മാതാവിെൻറയും അഭിഭാഷകെൻറയും സാന്നിധ്യത്തിൽ വീട്ടിൽെവച്ച് ചോദ്യം ചെയ്യലിന് സമ്മതമാണെന്ന് കാവ്യ പൊലീസിനെ അറിയിച്ചതായും സൂചനയുണ്ട്. പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്നിരിെക്ക സമൂഹത്തിൽ അവമതിപ്പുണ്ടാകുന്ന തരത്തിൽ മാധ്യമങ്ങളുെടയും മറ്റും സാന്നിധ്യത്തിൽ പൊലീസ്ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കാവ്യയുടെ നിലപാട്. രാവിലെ ആറിനുശേഷവും ൈവകീട്ട് ആറിന് മുമ്പും മാത്രമേ ഇത്തരത്തിൽ സ്ത്രീകളുടെ മൊഴിയെടുക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ പറവൂർ കവലയിലെ വീട്ടിലെത്തി മൊഴിയെടുക്കുന്ന കാര്യമാണ് പൊലീസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.