ബ്ലാക് മെയിൽ കേസ്: പ്രതികൾക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമെന്ന് ഏഴാം പ്രതിയുടെ ഭാര്യ 

കൊച്ചി: പ്രതികൾക്കെതിരെ മൊഴി നൽകാൻ നൽകാൻ പൊലീസ് സമ്മർദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്‍റെ ഭാര്യ. ഇല്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. എന്നാല്‍ പൊലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഷെരീഫിന്‍റെ ഭാര്യ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയുമായി പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു.

അതേസമയം, അതേസമയം കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്ത്രീകളെയും വ്യാജനിർമാതാവിനെയും ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. നിര്‍മാതാവ് ചമഞ്ഞെത്തിയ കോട്ടയം സ്വദേശിയായ രാജുവിനേയും ചോദ്യം ചെയ്യുകയാണ്. 

കേസിൽ സ്ത്രീകൾക്ക് പങ്കുണ്ടെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാജവരന്‍റെ അമ്മയായും സഹോദരിയായും ഷംനയെ ഫോണിലൂടെ ബന്ധപ്പെട്ട സ്ത്രീകൾക്കുവേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. വരനെന്നും വരന്‍റെ പിതാവെന്നും പരിചയപ്പെടുത്തിയ ആളുകൾ ഷംനയോട് സംസാരിക്കുന്നതിനിടെ അവരുടെ ഫോണുകൾ മാതാവിനും സഹോദരിക്കും കൈമാറുകയായിരുന്നു. അതിനാൽ പ്രതികളുമായി അടുത്ത ബന്ധമുള്ളവർ തന്നെയാണ് ഫോണിൽ സംസാരിച്ച സ്ത്രീകൾ എന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾ സംസാരിക്കുമ്പോൾ ഉപയോഗിച്ച വ്യാജപേര് തന്നെയാണ് സംസാരത്തിലുടനീളം ഈ സ്ത്രീകളും ഉപയോഗിച്ചത്. അതിനാൽ ഇവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. ഷംനയേയും കുടുംബത്തേയും വിശ്വസിപ്പിക്കാനാണ് പ്രതികൾ സ്ത്രീകളെ കൂടി ഗൂഢാലോചനയിൽ ഉൾപ്പെടുത്തിയത്. താമസിയാതെ ഇവരേയും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

Tags:    
News Summary - Police pressuring to give statement against culprits says Sheef's wife-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.