ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാഡിൽ കഴിയുന്ന നടൻ ദിലീപിെൻറ ബന്ധുക്കളെ ചോദ്യം ചെയ്‌തു. ബുധനാഴ്‌ച ആലുവ പൊലീസ് ക്ലബിലാണ് ഇവരെ ചോദ്യം ചെയ്‌തത്.
ദിലീപിെൻറ സഹോദരീഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 12ഓടെയാണ് സഹോദരീഭർത്താവ് സുരാജ്, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്‌തത്. ദിലീപിെൻറ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീഭർത്താവാണ്. അതിനാൽ ദിലീപുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഇയാൾക്ക് അറിയാമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള ചോദ്യംചെയ്യലാണ് പൊലീസ് നടത്തുന്നതെന്നറിയുന്നു. രണ്ട് മണിക്കൂറാണ് ബന്ധുക്കളെ ചോദ്യം ചെയ്‌തത്.
ദിലീപിെൻറ മുൻ ഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ മൊഴിയും അന്വേഷണസംഘം എടുത്തു. 12.45നാണ് മധു വാര്യർ മൊഴി നൽകാൻ എത്തിയത്. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിെൻറ നിരീക്ഷണത്തിലാണ്. ദിലീപിെൻറ മനേജർ സുനിൽ രാജിെൻറ (അപ്പുണ്ണി) മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിക്കേണ്ട മുഴുവൻ കാര്യങ്ങളും ഇയാളിൽനിന്ന് ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.