കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗായികയും നടിയുമായ റിമി ടോമി അടക്കം നാലുേപരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. എത്രയുംവേഗം മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അപേക്ഷ പരിഗണിച്ച കോടതി കൂത്താട്ടുകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടക്കം നാല് കോടതികളിലെ മജിസ്ട്രേറ്റുമാരെയാണ് മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസണിെൻറ രഹസ്യമൊഴി എടുക്കാൻ നിർദേശം നൽകിയ വിവരം പുറത്തായത് വിമർശനത്തിനിടയാക്കിയെന്നതിനാൽ േകാടതി അധികൃതർ പുതുതായി രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജൂലൈ 27ന് അന്വേഷണ സംഘം റിമിയിൽനിന്ന് ഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം എങ്ങനെയാണ് അറിഞ്ഞത്? ഇതിനുശേഷം ആരെയാണ് ആദ്യം വിളിച്ചത്? ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്. റിമി നൽകിയ ചില മറുപടികളിൽ പൊരുത്തക്കേടുള്ളതിനാൽ വിശദമായ മൊഴിയെടുക്കൽ പിന്നീട് ഉണ്ടാകുമെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.