തൃശൂർ: അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച് നടി മഞ്ജു വാര്യർ നൽകിയ കേസിൽ സംവിധ ായകൻ ശ്രീകുമാർ മേനോെൻറ വീട്ടിലും ഓഫിസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. തൃശൂർ ക്രൈംബ്രാഞ്ച് അസി. കമീഷണർ സി.എസ്. ശ്രീനിവാസെൻറ നേതൃത്വത്തിലാണ് പാലക്കാട്ടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്.
ലെറ്റർ പാഡ് ദുരുപയോഗം ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നാണ് മഞ്ജുവിെൻറ പരാതി. മൊഴി നൽകാൻ ശ്രീകുമാർ മേനോനോട് ഞായറാഴ്ച തൃശൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്.
ശ്രീകുമാർ മേനോനില്‍നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ഒടിയൻ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ കയർത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ നിർമാതാവ് ആൻറണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സജി സി. ജോസഫ്, ഫാൻസ് അസോസിയേഷൻ സെക്രട്ടറി അടക്കമുള്ള ഏഴ് സാക്ഷികളില്‍നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.