നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകാനാവില്ലെന്ന്മ്പൊലീസ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് ആവർത്തിച്ചത്. കേസിൽ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രോസിക്യൂഷൻ രേഖാമൂലം വിശദീകരണം നൽകി. 
എന്നാൽ കോടതിക്ക് തോന്നുന്നുവെങ്കിൽ ദൃശ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അതിലെ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പ്രതിഭാഗത്തിന് നൽകാം.

ഇന്ന് ഉച്ചക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മാപ്പുസാക്ഷിയായ പോലീസ് ഉദ്യോഗസ്ഥൻ അനീഷിന്റെ മൊഴി പകർപ്പ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ കാര്യത്തിൽ വിശദീകരണത്തിനായാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.
 

Tags:    
News Summary - Police says Dileep can not be given the visuals of attacking actress-movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.