തിരുവനന്തപുരം: കഥ പറച്ചിലുകളുടെ രാജകുമാരനാണ് സജീവ് പാഴൂർ. പത്രപ്രവർത്തന ജീവിതത്തിനിടയിലും വാർത്തകളെക്കാൾ ഇഷ്ടം ഓരോ ജീവിതത്തിെൻറയും പിന്നിലുള്ള കഥകളറിയാനായിരുന്നു. സംസ്ഥാന പുരസ്കാരത്തിന് പിന്നാലെ ദേശീയപുരസ്കാരവും പാഴൂരിലേക്ക് എത്തുമ്പോൾ തൊണ്ടിമുതലിനും സജീവിനും പത്തരമാറ്റ് തിളക്കം. അഞ്ചുവര്‍ഷം മുമ്പാണ് ‘പൊന്മുട്ട’ എന്ന കഥ സജീവ് എഴുതുന്നത്. പുതുമുഖ സംവിധായകനെന്ന പരിമിതി ഉള്ളതുകൊണ്ടുതന്നെ സിനിമക്ക് പണം മുടക്കാൻ ആരും തയാറായില്ല. ഒടുവിൽ ചെറിയ ബജറ്റിൽ ചിത്രം നിർമിക്കാമെന്നേറ്റ് സുഹൃത്ത് മുന്നോട്ടുവന്നതോടെ പൊന്മുട്ടക്ക് ജീവൻെവച്ചു.
ഷൂട്ടിങ് ആരംഭിക്കുന്നതിന് ആറുദിവസം മുമ്പ് സിനിമയിലെ പ്രധാനതാരം ആശുപത്രിയിലായതോടെ സിനിമ മുടങ്ങി. പക്ഷേ ‘പൊന്മുട്ട’യെ ഉപേക്ഷിക്കാൻ സജീവ് തയാറായില്ല. തുടർന്ന് പൊന്മുട്ട ദിലീഷ് പോത്തന് മുന്നിലെത്തി. രണ്ടാം ചിത്രത്തിനായി 75 കഥകൾ കേട്ട് മടുത്തിരുന്ന ദിലീഷ് പോത്തൻ സജീവിന് മുന്നിൽ കഥകേട്ടിരുന്നു.
പൊന്മുട്ടയെന്ന പേര് മാറ്റി തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നാക്കിയത് ദിലീഷ് പോത്തനായിരുന്നു. 75 ഡോക്യുമെൻററികളും അഞ്ച് ഷോർട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട് സജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.