പ്രളയം: പൊറിഞ്ചു മറിയം ജോസിന്‍റെ റിലീസ് നീട്ടി

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്‍റെ റിലീസ് നീട്ടി. വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ച ിരുന്നത്. എന്നാൽ സംസ്ഥാനം പ്രളയ ദുരിതത്തിലകടപ്പെട്ടതോടെയാണ് റിലീസ് തിയതി മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസിൻെറ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻെറ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രൻ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റിങ്​ ശ്യാം ശശിധരനും ആണ്.

Tags:    
News Summary - Porinju Mariam Jose Release Extended-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.