പ്രിയതാരം മോഹൻലാലിനെ പ്രണവ് കൺനിറയെ കണ്ടു. ഏറെക്കാലത്തെ ആഗ്രഹം സഫലമായപ്പോൾ ഈ ആലത്തൂരുകാരെൻറ കണ്ണുനിറഞ്ഞു. ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകൊണ്ട് വരച് ച ചിത്രം മോഹൻലാലിന് കൈമാറി സെൽഫിയുമെടുത്താണ് പിരിഞ്ഞത്.
ആലത്തൂരിലെ ജനനന്മ സാംസ്കാരിക സമിതി പ്രസിഡൻറ് ബൈജു വടക്കുംപുറമാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്. ബൈജു തൃശൂരിലെ മോഹൻലാൽ ഫാൻസ് അസോസിയേഷനിൽ അംഗമായ വിജുവുമായി ചേർന്ന് ആഗ്രഹസഫലീകരണത്തിന് വഴിയൊരുക്കുകയായിരുന്നു.
‘മാധ്യമം’, അഭിനേതാക്കളുടെ സംഘടനയായ അമ്മ, ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണി, ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ് എന്നിവർ ചേർന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിൽ പ്രണവിനും ആലത്തൂരിൽ വീടൊരുങ്ങുന്നുണ്ട്. ‘അമ്മ’യുടെ പ്രസിഡൻറുകൂടിയായ മോഹൻലാലിനെ വ്യാഴാഴ്ച ചേർത്തലയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രണവ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.