ആമി എന്ന ചിത്രത്തിന് ശേഷം കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടൽ എന്ന സിനിമയുടെ പൂജ കഴിഞ്ഞു. വിനായകനും ദ ിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ലക്ഷദ്വീപിെൻറ പശ്ചാത്തലത്തിലാണ് കഥ. ചിത്രത്തിെൻറ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിർവഹിക്കും. ഡാനി പ്രൊഡക്ഷൻസിെൻറ ബാനറിൽ ജോണി വട്ടക്കുഴിയാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി ഐ.എം.എ ഹാളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ സംവിധായകരായ ജോഷി, സിദ്ധിഖ്, സിബിമലയിൽ, നിർമാതാക്കളായ സിയാദ് കോക്കർ, രഞ്ജിത് തുടങ്ങിയവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.