പ്രതാപ് പോത്തന്‍റെ ‘പച്ചമാങ്ങ’ തിയറ്ററിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങള്‍ സൃഷ്ടിച്ച ഭരതന്‍റെയും പത്മരാജന്‍റെയും കൈവഴിയിലൂടെ വന്ന പ്ര താപ് പോത്തന്‍ നായകനാകുന്ന ‘പച്ചമാങ്ങ’ ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും പോള്‍ പൊന്മാണിയും ചേ ര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടേതാണ് കഥ. കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ പ്രമേയം.

ദാമ്പത്യത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്‍ തന്നെ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ചിത്രം ഒപ്പിയെടുക്കുന്നു. പൊതുവെ അശ്ലീല സിനിമകളില്‍ കണ്ട തരത്തിലുള്ള ലൈംഗികതയല്ല പച്ചമാങ്ങ ചിത്രീകരിക്കുന്നത്. ക്ലാസിക് സിനിമകള്‍ സൃഷ്ടിച്ച നവഭാവുകത്വമാണ് പച്ചമാങ്ങ ആവിഷ്ക്കരിക്കുന്നത്. ബാലന്‍റെയും (പ്രതാപ് പോത്തന്‍) സുജാതയുടെയും(സോന) കുടുംബ ജീവതത്തിന്‍റെ പൊരുത്തക്കേടുകളും സ്നേഹബന്ധങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബ ജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില വ്യക്തികളും സംഭവങ്ങളും ദാമ്പത്യ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത് ചിത്രം ചൂണ്ടിക്കാട്ടുന്നു.

സൗഹൃദവും പ്രണയവുമെല്ലാം കൊടുക്കല്‍വാങ്ങലിന്‍റെയും കണക്കുപറച്ചിലിന്‍റെയും കഥ പറയുന്ന പുതിയ കാലത്തെ ജീവിതത്തിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതത്തെയും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത്. തെന്നിന്ത്യന്‍ താരം സോന നായികയായ സുജാതയായി എത്തുമ്പോള്‍ ബാലനായി പ്രതാപ് പോത്തന്‍.

ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ. വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ബാനര്‍-ഫുള്‍ മാര്‍ക്ക് സിനിമ, നിര്‍മ്മാണം-ജെഷീദ ഷാജി, പോള്‍ പൊന്മാണി, കഥ-ഷാജി പട്ടിക്കര, തിരക്കഥ, സംഭാഷണം, സംവിധാനം - ജയേഷ് മൈനാഗപ്പള്ളി, ഛായാഗ്രഹണം - ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ റാം, ഗാനരചന- പി.കെ. ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം-ഷെബീറലി, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്, മേയ്ക്കപ്പ് - സജി കൊരട്ടി, അനീസ് ചെര്‍പ്പുളശ്ശേരി, എഡിറ്റിംഗ്- വി.ടി.ശ്രീജിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പോള്‍ പൊന്മാണി, സ്റ്റില്‍സ് - അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍- ഷെഹിന്‍ ഉമ്മര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍- ടോമി വര്‍ഗ്ഗീസ്, പി ആര്‍ ഒ - പി ആര്‍. സുമേരന്‍, സംവിധാന സഹായികള്‍ - കൃഷ്ണകുമാര്‍ ഭട്ട്, പി.ജെ. യദുകൃഷ്ണ, ധര്‍മ്മരാജ് മുതുവറ, അനന്തുപ്രകാശ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Tags:    
News Summary - Prathap Pothan Fim Pachamanga release on February 7th -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.