ജയസൂര്യയും രജ്ഞിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ന്‍റെ ചിത്രീകരണം തുടങ്ങി. ഇരട്ടി ഭയവും ഇരട്ടി തമാശയുമായാണ് ചിത്രമൊരുങ്ങുന്നതെന്ന തരത്തിലുള്ള പോസ്റ്റർ ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഡോൺ ബോസ്കോ എന്ന മനശാസ്ത്രജ്ഞനായി ജയസൂര്യ തിളങ്ങിയ ചിത്രം ബോക്സോഫീസിൽ വിജയമായിരുന്നു. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ഒന്നാം ഭാഗത്തിൽ അണിനിരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.